ലോക്മാന്യ തിലക് ട്രെയിന്‍ കോച്ചുകള്‍ പാളം തെറ്റി: നിരവധിപേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍ January 16, 2020

ലോക്മാന്യ തിലകിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. രാവിലെയാണ് അപകടം ഉണ്ടായത്. ഒരു ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചാണ് പാളം തെറ്റിയത്. സ്ഥലത്ത് കനത്ത മൂടല്‍ മഞ്ഞുണ്ടായതും അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.

രാവിലെ ഏഴ് മണിക്ക് സലഗോണിനും നേര്‍ഗുണ്ടി സ്‌റ്റേഷനുകള്‍ക്കുമിടയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. 450 ഓളം യാത്രക്കാര്‍ കോച്ചുകളിലുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും മരണം സംഭവിച്ചിട്ടില്ല.

അഞ്ച് പേരുടെ നില ഗുരുതരമാണ്. എങ്ങനെയാണ് രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിലൂടെ വന്നതെന്ന കാര്യം റെയില്‍വെ അധികൃതര്‍ വിലയിരുത്തുകയാണ്.

Read more about:
RELATED POSTS
EDITORS PICK