കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ ബീഫ്ഫ്രൈ വ്രണപ്പെടുത്തുന്നു: കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വ ഹിന്ദു പരിഷത്

arya antony January 16, 2020

ദില്ലി: കേരള സര്‍ക്കാറിന്‍റെ ടൂറിസം വകുപ്പ് ട്വിറ്ററില്‍ ബീഫ് ഫ്രൈയുടെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രം​ഗത്ത്. ചിത്രം പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഗോഭക്തരെ അപമാനിക്കുന്നതാണെന്നും വിശ്വഹിന്ദു പരിഷത് ആരോപിക്കുന്നു. കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്’-വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു.

ബീഫിനെയാണോ ടൂറിസത്തെയാണോ കേരളം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഎച്ച്പി ചോദിച്ചു. ‘ഇത് ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നതെന്നും നേതാവ് ട്വിറ്ററിൽ ചോദിക്കുന്നു. കേരള ടൂറിസം വകുപ്പിനെ ‘ഉപദേശിക്കണ’മെന്നും അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നു അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്ന് മനസ്സിലാക്കണമെന്നും മറ്റൊരു ട്വീറ്റിലൂടെ വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും വിനോദ് ബന്‍സാല്‍ ടാഗ് ചെയ്തു.

Read more about:
RELATED POSTS
EDITORS PICK