അരവിന്ദ് സ്വാമിയുടെ എംജിആര്‍ ലുക്ക് അതിശയിപ്പിക്കുന്നു, കിടിലം മേക്കോവര്‍

Sruthi January 17, 2020

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി തമിഴകത്ത് മാസ്മരിക പ്രകടനം നടത്തുന്ന താരമാണ് അരവിന്ദ് സ്വാമി. തൊട്ടതെല്ലാം മികച്ചത് എന്നു പറയുന്ന പോലെ അരവിന്ദ് സ്വാമി അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോഴിതാ കിടിലം മേക്കോവര്‍ നടത്തി താരം വീണ്ടും ആരാധകരെ ഞെട്ടിക്കാനെത്തുന്നു.

ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തില്‍ എംജിആര്‍ ആയിട്ടാണ് താരം എത്തുന്നത്. ശരീരവണ്ണം കുറച്ച് കിടിലം ലുക്കിലാണ് താരം എത്തുന്നത്. 20ാം നൂറ്റാണ്ടില്‍ ഒരു ഫാഷന്‍ ഐക്കണായിരുന്നു എംജിആര്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്ന ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്താണ്.

ശശികലയായി എത്തുന്നത് മലയാള നടി പ്രിയാമണിയും. ജയലളിതയുടെ മരുമകനില്‍ നിന്നും എന്‍ ഒസി വാങ്ങിയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ന് 10.30ക്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യും.

Read more about:
EDITORS PICK