ഡ​ല്‍​ഹി പോ​ലീ​സ് കേ​ന്ദ്ര​ത്തി​ന്‍റെ താ​ള​ത്തി​നു തു​ള്ളുന്നു: താ​ന്‍ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ത​ന്‍റെ പോ​രാ​ട്ടം തു​ട​രുമെന്ന് ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്

arya antony January 17, 2020

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​ഘ​ട​ന വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണു കു​റ്റ​ക​ര​മാ​കു​ന്ന​തെ​ന്ന് ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ത​ന്‍റെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഒ​രു മാ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കുകയായിരുന്നു ആസാദ്.

ഡ​ല്‍​ഹി തീ​സ് ഹ​സാ​രി കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ജ​യി​ലി​നു പു​റ​ത്ത് ആ​സാ​ദി​ന് അ​ണി​ക​ള്‍ ന​ല്‍​കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യെ അ​നു​സ​രി​ച്ചാ​ണു ത​ന്‍റെ പോ​രാ​ട്ടം. അ​തു തു​ട​രു​ക​ത​ന്നെ ചെ​യ്യും. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണു കു​റ്റ​ക​ര​മാ​കു​ന്ന​ത്. ഡ​ല്‍​ഹി പോ​ലീ​സ് കേ​ന്ദ്ര​ത്തി​ന്‍റെ താ​ള​ത്തി​നു തു​ള്ളു​ക​യാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. ത​നി​ക്കു മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ല്‍ ത​നി​ക്കു വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​ന്‍ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​സാ​ദ് പി​ന്നീ​ട് ട്വി​റ്റ​റി​ല്‍ എ​ഴു​തി.

Read more about:
RELATED POSTS
EDITORS PICK