സ്ലിം ആയ ജയറാമിന്റെ ഫോട്ടോഷൂട്ട്, ഫ്രീക്കി ലുക്കില്‍, വീഡിയോ കാണാം

Sruthi January 17, 2020

മകന്‍ കാളിദാസിനെ പോലും മറികടക്കുന്ന ലുക്കിലാണ് അടുത്തിടെയായി ജയറാം എത്തിയത്. ഇത്രയും സ്ലിം ആയി ജയറാം എത്തിയപ്പോള്‍ പഴയകാലത്തെ ആ കുടുംബനായകനെ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. മെലിഞ്ഞ ശരീരവുമായി ചുള്ളന്‍ ലുക്കില്‍ മലയാള ചലച്ചിത്ര ലോകത്ത് വിലസിയിരുന്ന ജയറാം ഉണ്ടായിരുന്നു.

മേക്കോവറിനുശേഷം ജയറാം ആദ്യമായി ഫോട്ടോഷൂട്ട് നടത്തിയത് വനിതയ്ക്ക് വേണ്ടിയാണ്. വനിത മാസികയ്ക്കുള്ള കവര്‍ ഫോട്ടോവിനുവേണ്ടി ചുള്ളന്‍ ലുക്കില്‍ ജയറാം എത്തി. ഒറ്റയടിക്ക് 19 കിലോ ഭാരമാണ് ജയറാം കുറച്ചിരുന്നത്.

ട്രൗസറിട്ട് ഫ്രീക്കി ലുക്കിലും സ്യൂട്ടിട്ട് ജന്റില്‍മാന്‍ ലുക്കിലും ജയറാം പോസ് ചെയ്തു. ഇതെന്തൊരു മാറ്റമാണ് പഹയാ എന്ന് ചോദിച്ചു പോകും.

Tags:
Read more about:
EDITORS PICK