ഇതാണോ ലച്ചുവിന്റെ യഥാര്‍ത്ഥ ചെറുക്കന്‍? രോവിനൊപ്പം സന്തോഷത്തില്‍ ജൂഹി

സ്വന്തം ലേഖകന്‍ January 17, 2020

ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ജൂഹി റുസ്തഗി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മോഡല്‍ രംഗത്തിലൂടെ എത്തിയ ജൂഹി ഇന്ന് എല്ലാവരുടെയും സുന്ദരിപെണ്ണ് ലച്ചുവാണ്. ഒരു സിനിമയുടെ പൂജാവേളയില്‍ ലച്ചുവിനൊപ്പം സുന്ദരന്‍ ചെറുക്കന്‍. ആരാണീ താരം? മോഡലിങ് രംഗത്തുള്ള ഡോക്ടര്‍ രോവിന്‍ ജോര്‍ജാണ് ആ പയ്യന്‍.

ഇരുവരും ഒരേ നിറത്തിലുലഌവസ്ത്രമണിഞ്ഞ് ഒന്നിച്ചെത്തിയത് കൗതുകമായി. ലച്ചുവാണെങ്കില്‍ നല്ല സന്തോഷത്തിലുമാണ്. ഒരു സംഗീത ആല്‍ബത്തില്‍ ലച്ചുവിനൊപ്പം രോവിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടയ്ക്കാണ് ഉപ്പും മുളകില്‍ ലച്ചുവിന്റെ കല്യാണം നടന്നത്. മെഗാ എപ്പിസോഡായിരുന്നു ലച്ചുവിന്റെ കല്യാണം.

ശരിക്കും ജൂഹിയുടെ കല്യാണമാണോ എന്നുവരെ തോന്നിപ്പോയിരുന്നു. ഇപ്പോഴിതാ ഒരു ചുള്ളന്‍ ചെക്കനെയും ജൂഹി എത്തി. ജൂഹി യഥാര്‍ത്ഥ വിവാഹത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി പറഞ്ഞിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK