ടൂറിസം പേജിലെ ബീഫ് ഉലര്‍ത്തിയത്, ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

സ്വന്തം ലേഖകന്‍ January 17, 2020

കേരള ടൂറിസം പേജില്‍ പങ്കുവെച്ച ബീഫ് ഉലര്‍ത്തിയ വിഭവം സോഷ്യല്‍മീഡിയയില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേരള ടൂറിസത്തിന്റെ പേജ് ലോക പ്രശസ്തമാണ്. അതില്‍ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട്. എന്തിനും ഏതിനും വര്‍ഗീയ നിറം നല്‍കുന്നത് നല്ല പ്രവണതയല്ലെന്നും മന്ത്രി പ്രതികരിച്ചു.  

https://falconpost.in/2020/01/16/cyber-attack-for-kerala-tourism-beef-post/

ബീഫ് എന്നു പറഞ്ഞാല്‍ പശുവിറച്ചി മാത്രമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമാണ്. അത്തരക്കാരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. എന്തിനും ഏതിനും വര്‍ഗീയ മാനം നല്‍കുന്നത് അപലപനീയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read more about:
EDITORS PICK