ഇത്രയൊക്കെയുള്ളൂ അഭിനയം, ക്യാമറ ആക്ഷന്‍ കട്ട് പറഞ്ഞതും രണ്ട് മിനിട്ടിനുള്ളില്‍ മഞ്ജു അഭിനയിച്ചു കഴിഞ്ഞു, വീഡിയോ കാണാം

Sruthi January 17, 2020

വര്‍ഷങ്ങളായുള്ള അഭിനയ പാഠവം ആകാം, കൂടുതല്‍ ടേക്കിന്റെ ആവശ്യമൊന്നുമില്ല മഞ്ജുവിന്. ഈസിയായി ഒറ്റ ഷോട്ടില്‍ തീര്‍ത്ത് നടി മഞ്ജു വാര്യര്‍. മാരുതി ബലേനോയില്‍ എത്തിയ നടി മഞ്ജുവാര്യര്‍ പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ചാടിക്കയറി. കുറച്ച് ടെന്‍ഷനോടെ ഓടി വന്ന് ബസില്‍ കയറുന്ന രംഗമായിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്റിലായിരുന്നു ലൈവായി മഞ്ജുവിനെ കാണാനുള്ള അവസരം ലഭിച്ചത്.

ചതുര്‍മുഖം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി മഞ്ജു തിരുവനന്തപുരത്തുണ്ട്. ചുമലില്‍ ബാഗും തൂക്കി മുഖത്ത് അല്‍പം ടെന്‍ഷനോടെ അകലേക്ക് നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓടിക്കയറുകയയിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജു മടങ്ങി.

രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചതുര്‍മുഖം ഒരു ഹൊറര്‍ ത്രില്ലറാണ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ മറ്റൊരു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more about:
EDITORS PICK