മുംബൈ പെണ്‍വാണിഭം: ടിവി സീരിയല്‍ താരങ്ങളെ പോലീസ് രക്ഷപ്പെടുത്തി, കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

Sruthi January 17, 2020

മുംബൈയില്‍ പോലീസ് റെയ്ഡില്‍ പെണ്‍വാണിഭസംഘം കുടുങ്ങി. അന്ധേരിയിലുള്ള ത്രീ-സ്റ്റാന്‍ ഹോട്ടലിലാണ് റെയ്ഡ് നടന്നത്. 29 വയസുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭസംഘത്തില്‍ കുടുങ്ങിയ മൂന്ന് ടിവി സീരിയല്‍ താരങ്ങളെ പോലീസ് രക്ഷപ്പെടുത്തി. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സീരിയല്‍ നടിമാരെയും നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തിന് കൊണ്ടുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രിയ ശര്‍മ്മ എന്ന യുവതിയാണ് ഇതിന്റെ ഇടനിലക്കാരി.

പ്രിയ ശര്‍മ്മ ടൂറിസം ആന്റ് ട്രാവല്‍ ഏജന്‍സിയില്‍ ജോലി നോക്കി വരുന്നു. ഇതിനിടയിലാണ് പെണ്‍വാണിഭവും നടത്തുന്നത്. മാറാത്തി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരങ്ങളാണ് ഇതില്‍ കുടുങ്ങിയത്.

Read more about:
RELATED POSTS
EDITORS PICK