നിര്‍ഭയ കേസ്: പ്രതികളെ ഫെബ്രവരി ഒന്നിന് തൂക്കിലേറ്റും

സ്വന്തം ലേഖകന്‍ January 17, 2020

നിര്‍ഭയ കേസില്‍ പ്രതികളെ ഫെബ്രവരി ഒന്നിന് തൂക്കിലേറ്റും. പുതിയ മരണവാറണ്ടാണ് ഡല്‍ഹി പാട്യാല കോടതി വിധിച്ചത്. പ്രതികളെ ഫെബ്രവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്നാണ് കോടതി ഉത്തരവ്.

മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രവരി ഒന്നിന് തൂക്കിലേറ്റുക. വധശിക്ഷയ്‌ക്കെതിരെ കേസിലെ പ്രതിയായ പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജനുവരി 22 ന് തൂക്കിലേറ്റുന്നത് മാറ്റിവെച്ചത്.

Read more about:
EDITORS PICK