നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും! രാഷ്ട്രീയത്തിലേക്ക് ക്ഷണം

Sruthi January 17, 2020

നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആശാദേവിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിപ്പിക്കാനാണ് നീക്കം.

ആശാദേവിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കിര്‍തി ആസാദാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ ആശാദേവി പ്രതികരിച്ചതിങ്ങനെ.. കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയോ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ മക്കള്‍ക്ക് നീതിയും കുറ്റവാളികള്‍ക്ക് ഉടന്‍ ശിക്ഷയുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആശാദേവി പറഞ്ഞു. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ലെന്ന് ആശാദേവി വ്യക്തമാക്കിയിട്ടില്ല.

Read more about:
EDITORS PICK