ഗവണറുടെ സമ്മതം വേണ്ടെന്ന് മുസ്ലീം ലീഗ്, സര്‍ക്കാരും ജനങ്ങളുമാണ് അധിപരെന്ന് കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍ January 17, 2020

സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് മുസ്ലീം ലീഗ്. പൗരത്വ നിയമഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന സര്‍ക്കാരിനെ പിന്തുണച്ച് പികെ കുഞ്ഞാലിക്കുട്ടിയെത്തി. ഗവര്‍ണറല്ല, സര്‍ക്കാരും ജനങ്ങളുമാണ് അധിപരെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയ വിഷയത്തില്‍ കോടതിയില്‍ പോകാന്‍ ഗവണറുടെ സമ്മതം വേണ്ടെന്നും മുസ്ലീം ലീഗ് പറഞ്ഞു.

ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാം. എന്നാല്‍, അത് തന്നെ അറിയിക്കേണ്ടത് മര്യാദയാണെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.

Read more about:
EDITORS PICK