കുട്ടികൾ രണ്ട് മതി: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് മോഹന്‍ ഭാഗവത്

arya antony January 17, 2020

മൊറാദാബാദ്: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. രണ്ട് കുട്ടികള്‍ മാത്രം മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യം വികസനത്തിന്റെ പാതയിലാണ്. എന്നാല്‍ അനിയന്ത്രിതമായ ജനപ്പെരുപ്പം രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ വികസനം രാജ്യത്ത് സാധ്യമാകണം എങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം വരണം. ഇത് ഒരു മതത്തേയും ഉദ്ദേശിച്ചല്ല. എല്ലാവര്‍ക്കും ഈ നിയമം ബാധകമായിരിക്കും. അത്തരമൊരു നിയമത്തിന് രൂപം നല്‍കേണ്ട സമയമാണിത്. പക്ഷേ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ആര്‍എസ്‌എസ് അധ്യക്ഷന്‍ മൊറാദാബാദില്‍ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK