നിര്‍ഭയ കേസ് വധശിക്ഷ: ഡല്‍ഹി സര്‍ക്കാരിനെതിരെ സ്മൃതി ഇറാനി

Sruthi January 17, 2020

ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതില്‍ ചോദ്യം ചെയ്താണ് സ്മൃതി ഇറാനി എത്തിയത്. ശിക്ഷ വൈകുന്നതിന്റെ ഉത്തരവാദി ആംആദ്മി സര്‍ക്കാരാണെന്നും സ്മൃതി ചൂണ്ടിക്കാട്ടി. നിര്‍ഭയയുടെ അമ്മയോട് അരവിന്ദ് കെജ്രിവാള്‍ അനീതി കാട്ടിയെന്നും സ്മൃതി പറഞ്ഞു.

ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സ്മൃതി ആരോപിക്കുന്നു. ജുവൈനല്‍ പ്രതിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയെന്നും സ്മൃതി പറഞ്ഞു. അതേസമയം, നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഡല്‍ഹി കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Read more about:
RELATED POSTS
EDITORS PICK