അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഗുണനിലവാരമില്ലാത്ത പാല്‍

Sruthi January 18, 2020

കേരളത്തിലേക്ക് ഗുണനിലവാരമില്ലാത്ത പാല്‍ വില്‍പ്പനയ്ക്കായി എത്തുന്നു. കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച പാല്‍ ക്ഷീര വികസന വകുപ്പ് അധികൃതര്‍ പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. 2484 ലിറ്റര്‍ ഗുണനിലവാരമില്ലാത്ത പാലാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പാലാണിത്. ഇത്തരം പാല്‍ മുന്‍പും വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. പാല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

Tags:
Read more about:
EDITORS PICK