രാജ്യം തലകുനിക്കണം: ബലാത്സംഗ കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ കൊന്നു

Sruthi January 18, 2020

രാജ്യം നാണംകെട്ട് തലകുനിക്കണം. ഇതാണോ നീതി? നിയമം? യോഗി ആദിത്യനാഥ് ഇതിന് എന്തുത്തരം നല്‍കും? ബലാത്സംഗ കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ കൊലപ്പെടുത്തി. 13 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് ജാമ്യത്തിലിറങ്ങി പ്രതികാരം ചെയ്തത്.

കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് കാരണമെന്ന് വ്യക്തമാകുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ബലാത്സംഗവും കൊലപാതകവും നിത്യസംഭവമാണ്. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച് അവശയാക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ പോലീസ് നടത്തുകയാണ്. 2018ലാണ് ബലാത്സംഗം നടക്കുന്നത്. അബിദ്, മിന്റു, മഹ്ബൂബ്, ചാന്ദ് ബാബു എന്നിവരാണ് പ്രതികള്‍.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ഇവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ഒരുവിധത്തിലും പിന്മാറില്ലെന്ന ഘട്ടം വന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ സ്ത്രീയെയും മര്‍ദ്ദിക്കുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK