ഉമംഗ് 2020: ഷോയില്‍ സാരി വിസ്മയം, താരങ്ങള്‍ സാരിയില്‍ തിളങ്ങിയപ്പോള്‍

Sruthi January 20, 2020

ഈ വര്‍ഷത്തെ ഉമംഗ് താരനിശ കണ്ണിന് ഇമ്പമുള്ളതായിരുന്നു. തെന്നിന്ത്യന്‍ താരങ്ങള്‍ ട്രെഡീഷണല്‍ വേഷത്തിലാണ് ഷോയിലെത്തിയത്. വ്യത്യസ്ത തരത്തിലുള്ള സാരികളില്‍ തിളങ്ങി താരങ്ങള്‍. ഡ്രസ് കോഡ് പോലെയായിരുന്നു താരങ്ങളുടെ സാരി വേഷം. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, വിദ്യാബാലന്‍, ജാന്‍വി കപൂര്‍, മാധുരി ദീക്ഷിത് തുടങ്ങിയവരാണ് സാരിയില്‍ തിളങ്ങിയത്.

കൂട്ടത്തില്‍ ആരുടെ സാരിയും ലുക്കുമാണ് കൂടുതല്‍ ആകര്‍ഷകമായതെന്ന ചോദ്യം ഉയര്‍ന്നു. പ്രിയങ്കയും കത്രീനയും ജാന്‍വിയുമാണ് ആ ലിസ്റ്റില്‍ മുന്നില്‍ നിന്നത്.

സ്ലീവ്‌ലസ്സ് ബ്ലൗസും കണ്ണിനടിക്കുന്ന നീല നിറത്തിലുമുള്ള സാരിയാണ് പ്രിയങ്ക ധരിച്ചത്. നീല സാരിയില്‍ വെള്ളി കസവാണ് ബോര്‍ഡറായി ഉള്ളത്.

മലാഖയെ പോലെയായിരുന്നു കത്രീന കൈഫ്. ട്രാന്‍സ്‌പെരന്റ് വൈറ്റ് സാരിയില്‍ കത്രീന അതീവ സെക്‌സിയായിരുന്നു. സാരിയില്‍ മുഴുവന്‍ കണ്ണാടി വര്‍ക്കായിരുന്നു. പെട്ടെന്ന് ആകര്‍ഷകമാകുന്ന ചുവപ്പാണ് ജാന്‍വി തെരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള സാരിയാണ് ജാന്‍വി ധരിച്ചത്. താരങ്ങളുടെ സാരി ലുക്ക് കാണാം…

0utdamp8
Read more about:
EDITORS PICK