തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുദിവസം ഭാര്യയ്‌ക്കൊപ്പം താമസിക്കാം

സ്വന്തം ലേഖകന്‍ January 22, 2020

ജയില്‍പുള്ളികള്‍ക്ക് ഇളവ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുതവണ ഭാര്യയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ പോയി താമസിക്കാനുള്ള ഇളവല്ല നല്‍കിയത്. ഇതിനായി പ്രത്യേക അപ്പാര്‍ട്‌മെന്റുകള്‍ പണിയും.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ജയില്‍ പരിഷ്‌കരണ പദ്ധതിയിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരിഷ്‌കാരം ഉണ്ടാകുക.

ശൈത്യകാല ക്യാമ്പുകള്‍, കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, പുനരധിവാസ പരിശീലന ക്ലാസുകള്‍, തൊഴില്‍ പരിശീലനം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും തടവുകാര്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തടവ് കഴിഞ്ഞിറങ്ങുന്നവരെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സില്‍ നിന്ന് കുറ്റവാസനകള്‍ എടുത്തു കളയാനുമുള്ള കേന്ദ്രമാകും ഇതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജയില്‍ പരിഷ്‌കരണ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സുഐബി വ്യക്തമാക്കി.

Tags: , ,
Read more about:
RELATED POSTS
EDITORS PICK