സൗദിയില്‍ മലയാളി നഴ്‌സുമാര്‍ ഭീതിയില്‍, ചികിത്സ കിട്ടുന്നില്ല, മതിയായ ഭക്ഷണം പോലും ഇല്ല

Sruthi January 23, 2020

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുപിന്നാലെ പരാതിയുമായി മലയാളി നഴ്‌സുമാര്‍. മറ്റ് മലയാളി നഴ്‌സുമാരും നിരീക്ഷണത്തിലാണ്. അതേസമയം, ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് നഴ്‌സുമാരുടെ പരാതി. മതിയായ പരിചരണമോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി.

മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലാണ് ഇവരുള്ളത്. ചൈനയില്‍ കൊറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയര്‍ത്തുകയാണ്. 17പേരാണ് ഇതുവരെ മരിച്ചത്. 450ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Read more about:
EDITORS PICK