മലയാളി നഴ്‌സിന് കൊറോണ വൈറസ്

Sruthi January 23, 2020

ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഗള്‍ഫ് നാടുകളിലേക്കും. സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചു. സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ.

കൂടാതെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയിലാണ് മലയാളി നഴ്‌സിന് രോഗം പടര്‍ന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അതേസമയം നഴ്‌സിന് കൊറോണ വൈറസ് ബാധിച്ച കാര്യം ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുന്നതായും നഴ്‌സുമാര്‍ വ്യക്തമാക്കി. രോഗവിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കിയിരിക്കുന്നത്.

Read more about:
EDITORS PICK