സിന്ദൂരം, താലി എന്നിവ ഇല്ലാത്തതുകൊണ്ട് ആരും വീട് തരാത്ത അവസ്ഥയുണ്ടായെന്ന് നടന്‍ ഐവി ജുനൈസിന്റെ ഭാര്യ റിയ

Sruthi January 24, 2020

സിന്ദൂരം വിവാദം സോഷ്യല്‍മീഡിയയില്‍ കത്തിനില്‍ക്കുമ്പോള്‍ വെളിപ്പെടുത്തലുമായി നടന്‍ ഐവി ജുനൈസിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റിയ പാറപ്പിള്ളില്‍. വിവാഹശേഷം കൊച്ചിയില്‍ വീടുനോക്കിയ അലഞ്ഞ സമയത്ത് സിന്ദൂര, താലി എന്നിവ ഇല്ലാത്തതിനാല്‍ വീട് കിട്ടാതിരുന്ന അവസ്ഥയുണ്ടായിരുന്നുവെന്നാണ് റിയ വെളിപ്പെടുത്തുന്നത്.

ഫേസ്ബുക്കിലൂടെയാണ് റിയ തന്റെ അനുഭവം പങ്കുവെച്ചത്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് സെപ്റ്റംബറില്‍ കൊച്ചിയില്‍ വീടന്വേഷിച്ച് ഒരുപാട് അലഞ്ഞിട്ടുണ്ടെന്ന് റിയ പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണരൂപമിങ്ങനെ…

രജിസ്ടര്‍ വിവാഹം കഴിഞ്ഞ് സെപ്റ്റംബറില്‍ വിശ്രമം ഇല്ലാത്ത വിധം കൊച്ചിയില്‍ വീടന്വേഷണത്തില്‍ ആയിരുന്ന് ഞാനും ജുനൈസും. ഓഫീസിലേക്ക് പോകാനുള്ള ദൂരം , കീശ കാലിയാക്കാത്ത വാടക, അല്‍പ്പം സമാധാനം ഇതായിരുന്നു ഞങ്ങടെ മെയിന്‍. ഫാമിലിയാണെന് പറയുമ്പോ തന്നെ വീട്ടുടമസ്ഥര്‍ ഞങ്ങളെ ഒന്നു നോക്കും, പ്രത്യേകിച്ച് എന്നെ. സിന്ദൂരം, താലി ഐറ്റംസ് ഇല്ലാത്തതായിരുന്ന് കാരണം. സ്വഭാവികം എന്ന് കരുതി വീടുകള്‍ നോക്കിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ഒരു ഉളുപ്പും ഇല്ലാതെ ജുനൈസ് മുസ്ലിം ആയത് കൊണ്ട് വീടു വാടകയ്ക്ക് തരില്ലെന്ന് ചിലര്‍ മുഖത്ത് നോക്കി പറഞ്ഞത്. ഒന്നല്ല കൊച്ചിയിലെ അഞ്ചു വീട്ടുടമടളില്‍ നിന്ന് ഇത് ആവര്‍ത്തിക്കപ്പെട്ടു. അതില്‍ ഒരാള്‍ പറഞ്ഞത് ജുനൈസിനു പകരം എന്റെ പേരില്‍ എഗ്രിമെന്റ് എഴുതുകയാണെങ്കില്‍ ഒകെ ആണെന്നായിരുന്ന്. മുസ്ലീം പറ്റില്ല ക്രിസ്ത്യാനി ആണേല്‍ ഒക്കെയാണെന്ന്. ഇതാണ് മെട്രോ സിറ്റിയായ കൊച്ചിയുടെ ‘നിഷ്‌ക്കളങ്കത ‘. ഇതേ കൊച്ചിയിലാണ് ‘പെണ്‍മക്കളെ കാക്കക്കൊത്താതിരിക്കാന്‍ സിന്ദൂരം ഇടുന്ന സ്ത്രീകള്‍ ‘ ഉള്ളത്. അതു കൊണ്ട് വെറും ട്രോളുകള്‍ മാത്രമായി അതിനെ കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഒരു ഹിന്ദുവിനെ ആയിരുന്നു കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇത്രയും കുഴപ്പമില്ലായിരുന്നെന്ന് മുഖത്ത് നോക്കി ചിലര്‍ നെടുവീര്‍പ്പെടുന്നതും ഇതേ വിഷം ചീറ്റല്‍ തന്നെയാണ്.

(ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് എഗ്രിമെന്റ് എഴുതും മുമ്പ് പറഞ്ഞ ഹൗസ് ഓണറാണ് ഞങ്ങളുടെ ഐശ്വര്യം)

Tags: , , ,
Read more about:
EDITORS PICK