കൊറോണ വൈറസ് ബാധ: ജിദ്ദയിലെ മലയാളി നഴ്‌സിന്റെ ആരോഗ്യത്തില്‍ പുരോഗതി

Sruthi January 24, 2020

കൊറോണ വൈറസ് ലക്ഷണങ്ങളുമായി സൗദി അറേബ്യ ജിദ്ദയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യത്തില്‍ പുരോഗതി. രണ്ട് ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, അസീര്‍ ആശുപത്രിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ജിദ്ദ കോണ്‍സുലേറ്റാണ് നോര്‍ക്കയെ ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ രണ്ടുപേരാണ് നിരീക്ഷത്തിലുള്ളത്. ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. രണ്ട് പേരും ചൈനയില്‍ നിന്നുവന്നവരാണ്. എറണാകുളത്ത് ചികിത്സയിലുള്ള ആളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK