ടാറ്റാ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ നിരത്തുകളിലേക്ക്

Sruthi January 24, 2020

ടാറ്റാ മൊട്ടോറിന്റെ പുതിയ പതിപ്പായ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ വിപണിയിലെത്തുന്നു. നെക്‌സോണിന്റെ ഇലക്ട്രിക് കാറാണിത്. ജനുവരി 28ന് കാര്‍ വിപണിയിലെത്തും. കമ്പനി ഇതിനോടകം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വണ്ടികള്‍ ഇറക്കുന്നുണ്ട്. ഷോറൂം വില 15 മുതല്‍ 17 ലക്ഷം വരെയാണ്.

മാഗ്നറ്റ് മോട്ടോറിലാണ് നെക്‌സോണ്‍ ഇവി പ്രവര്‍ത്തിക്കുന്നത്. ലിഥിയം ബാറ്ററി പ്രവര്‍ത്തനക്ഷമത കൂടിയതുമാണ്. കൂളിങിനുള്ള ദ്രാവകവും ഇതിലുണ്ടാകും. ഒരേ സമയം രണ്ടും പ്രവര്‍ത്തനമാകും എന്ന പ്രത്യേകതയുണ്ട്. 30.2kwh ബാറ്ററിയാണ് ഇതിലുണ്ടാകുക.

ഒറ്റ ചാര്‍ജില്‍ ഏറ്റവും കൂടിയത് 300 കിലോമീറ്റര്‍ വരെ വാഹനം ഓടും. 60 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജിങ് ചെയ്യാന്‍ കഴിയുന്ന ഹോം ചാര്‍ജറാണ് നല്‍കുക.

Read more about:
EDITORS PICK