ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം:ജയിച്ചില്ലെങ്കില്‍ ലീഗിന് പുറത്ത്‌

Harsha January 25, 2020

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നു നിര്‍ണായക പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ ബ്ലാസ്റ്റഴ്‌സ് ലീഗില്‍നിന്നു പുറത്താകും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇന്നു വൈകീട്ട് 7.30 ന് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ലീഗില്‍ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. അതേസമയം, 13 കളിയില്‍ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോവ. 25 പോയിന്റുളള ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച പൊലെയാണ്.ബെംഗളൂരു എഫ്‌സി, എടികെ എന്നീ ടീമുകള്‍ ഏതാണ്ട് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ച് കഴിഞ്ഞു എന്ന് പറയാം. അങ്ങനെ വരുമ്പോള്‍ ഈ ടീമുകള്‍ ഇനി ജയിച്ച് കൊണ്ടേയിരിക്കണം. ഇവര്‍ പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന് മറികടക്കേണ്ട ടീമുകള്‍ ജയിച്ചേക്കും. അത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ട് പോക്കിന് തടസ്സമാകും.

ന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് എതിരായ മത്സരത്തില്‍ ബെംഗളൂരു പരാജയപ്പെടുകയും ഇതിനൊപ്പം തന്നെ ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ ടീമിന് ചെറിയ സാധ്യതയുണ്ട്.

Read more about:
EDITORS PICK