സുരാജിന്റെ ഭാര്യയായി ഇനി മഞ്ജു വാര്യര്‍

Harsha January 25, 2020

സുരാജിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു.എം മുകുന്ദന്റെ ഓട്ടോറിഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.

അലസനായ സജീവന്‍ എന്ന ഓട്ടോതൊഴിലാളിയായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. കടം വാങ്ങിയും പണിയെടുക്കാന്‍ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തില്‍ രാധിക എന്ന മഞ്ജുവിന്റെ കഥാപാത്രം ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

മഞ്ജു വാര്യര്‍ ആദ്യമായാണ് സുരാജിന്റെ നായികയായി വെള്ളിത്തിരയിലെത്തുന്നത്.മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരകഥ.

Read more about:
RELATED POSTS
EDITORS PICK