മാനസിക പിരിമുറുക്കത്തിലാണോ നിങ്ങള്‍? പരിഹാരമാര്‍ഗമായി അഞ്ച് വഴികള്‍

Harsha January 25, 2020

ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം.ശാരീരിക വിഷമതകള്‍ക്ക് നാം എത്ര മുന്‍കരുതല്‍ കൊടുക്കുന്നോ അതു പൊലെ നാം ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ മനസും.ആധുനിക ചുറ്റുപാടില്‍ ഏറ്റവും കൂടുല്‍ ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് വിഷാദ രോഗം.വര്‍ദ്ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങളാണ് പലരെയും വിഷാദത്തിലെക്ക് നയിക്കുന്നത്.

വീട്ടിലെ ഉത്തരവദിത്തങ്ങള്‍, ഓഫിസിലെ ടെന്‍ഷന്‍,കുട്ടികളുടെ പഠിത്തം എന്നും വേണ്ട നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങള്‍ക്ക് ഒരവസാനമില്ല.എന്നാല്‍ ഇത്തരം മാനസിക പിരിമുറുക്കങ്ങളെയും സമ്മര്‍ദ്ദങ്ങളെയും മറികടക്കേണ്ടതായുണ്ട്.അതിനുള്ള വഴികളാണ് ഇനി പറയാന്‍ പോകുന്നത്.

1 .ശാന്തമായി ശ്വസിക്കാം

നല്ല സുഗന്ധങ്ങള്‍ ചിലപ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കും. മുല്ലപ്പു, ലാവന്‍ഡര്‍ എന്നിവയുടെ മണം സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.

2.വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാം

ഓമന വളര്‍ത്തു മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ സന്തോഷം തോന്നാറില്ലെ. ഇങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊടൊപ്പമിരിക്കുമ്പോള്‍ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

3.ഉറങ്ങാതിരിക്കില്ലേ

ഉറക്കം ഇല്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നത് വലിയ മാനസിക പ്രശ്‌നങ്ങളായിരിക്കും.ദിവസം ആറ് മണിക്കൂറെങ്കിലും ഉറങ്ങം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങണമെന്നും പറയുന്നു.

4.ഹോബികള്‍ മാറ്റിവെയ്‌ക്കേണ്ടതല്ല

എത്ര തിരക്കുകള്‍ക്കിടയലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍്ക്കായി കുറച്ച് സമയം മാറ്റി വെയ്ക്കാം.പുസ്തകങ്ങള്‍ വായിക്കാം,പാട്ട് കേള്‍ക്കാം,ഷോപ്പിങിന് പോകാം,കൂട്ടുക്കാരൊടൊപ്പം ചെലവഴിക്കാം ഇതൊക്കെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളാണ്.

5.നടക്കാന്‍ മടിക്കേണ്ട

സമ്മര്‍ദ്ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍ പുറപ്പെടുവിക്കുകയും അത് ഉന്‍മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂര്‍ എങ്കിലും നടക്കുന്നത് നല്ലതാണ്.

Read more about:
EDITORS PICK