സീരിയല്‍ നടി വീടിനുള്ളില്‍ മരിച്ചനിലയില്‍

സ്വന്തം ലേഖകന്‍ January 25, 2020

സീരിയല്‍ നടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹിന്ദി സീരിയല്‍ താരം സേജല്‍ ശര്‍മയേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഉദയ്പൂര്‍ സ്വദേശിനിയാണ് സ്വദേശിനിയാണ് സേജല്‍. 2017ല്‍ മുംബൈയിലേക്ക് താമസം മാറിയിരുന്നു. സ്റ്റാര്‍ പ്ലസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ ദില്‍ തോ ഹാപ്പി ഹായ് ജി’ എന്ന സീരിയലിലെ സേജലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേജലിന്റെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലാണ്. സേജലിന്റെ മരണ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഞാനെന്ന് ഒപ്പം അഭിനയിക്കുന്ന അരുണ്‍ കെ വര്‍മ പറഞ്ഞു. കഴിഞ്ഞയാഴ്ച ഞങ്ങള്‍ നേരിട്ടു കണ്ടതാണ്, ഇടയ്ക്കാ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. 10 ദിവസങ്ങള്‍ക്ക് മുമ്പ് സേജലിനെ കണ്ടപ്പോള്‍ യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി തോന്നിയില്ല അരുണ്‍ പറയുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി സേജലിന്റെ മൃതദേഹം ജന്മനാടായ ഉദയ്പൂരിലേക്ക് കൊണ്ടുപോയി.

Read more about:
RELATED POSTS
EDITORS PICK