മടക്കാവുന്ന സ്മാര്‍ട്ട്ഫോണുമായി മോട്ടൊറോള:ജനുവരി 26 മുതല്‍ പ്രീ ബുക്കിങ്

Harsha January 25, 2020

ഇനി മടക്കാവുന്ന സ്മാര്‍ട്ട് ഫോണും വിപണിയിലേക്ക്.മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മോട്ടറോളയാണ് ഇത്തരത്തിലൊരു ഫോണ്‍ വിപണിയിലത്തിക്കുന്നത്.മോട്ടറോളയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായാന് റേസര്‍ വിപണിയില്‍ എത്തുന്നത്. 1,499 ഡോളറാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില. ജനുവരി 26 മുതല്‍ പ്രീ ബുക്കിങ് ആരംഭിയ്ക്കും.

വെരിസോണ്‍, വാള്‍മാര്‍ട്ട്, മോട്ടറോള ഡോട്‌കോം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റേസര്‍ നിങ്ങളിലെക്കെത്തും. ഓഫ്ലൈന്‍ ഷോറൂമുകള്‍ വഴി വാങ്ങണം എങ്കില്‍ ഫോണ്‍ വിപണിയിലെത്തി ഒരാഴ്ചകൂടി കാത്തിരിയ്‌ക്കേണ്ടിവരും.

വെര്‍ട്ടിയ്ക്കലായി മടക്കാവുന്ന സ്മാര്‍ട്ട്ഫോണാണാണ് മോട്ടറോള റേസര്‍ എന്നതാണ് പ്രധാന പ്രത്യേകത. തുറക്കുമ്പോള്‍ 6.2 ഇഞ്ച് ഫ്‌ലക്‌സിബിള്‍ ഓലെഡ് ഡിസ്‌പ്ലേ കാണാനാകും. ഫോണ്‍ മടക്കിയാല്‍ പുറത്ത് 2.7 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയും കാണാം.

റേസറിന്റെ പുറത്തുള്ള ഡിസ്പ്ലേക്ക് മുകളിലായി ഒരു 16 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിരിയ്ക്കുന്നു. ഫോണ്‍ തുറക്കുന്നതോടെ ഇത് റിയര്‍ ക്യാമറയായി മാറും. റിയര്‍ ക്യാമറ തന്നെ സെല്‍ഫി ക്യാമറയായി ഉപയോഗിയ്ക്കാം എന്നതാണ് റേസറിന്റെ പ്രത്യേകതയാണ്.

ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, ഇഐഎസ്, ലേസര്‍ ഓട്ടോ ഫോക്കസ്, കളര്‍ കോറിലേറ്റഡ് ടെമ്പറേച്ചര്‍ എന്നീ അത്യാധുനിക സംവിധാനങ്ങള്‍ പിന്‍ ക്യാമറയില്‍ ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ കളര്‍ ഫ്‌ലാഷും റിയര്‍ ക്യാമറയ്ക്ക് നല്‍കിയിരിയ്ക്കുന്നു

Tags:
Read more about:
EDITORS PICK
ENTERTAINMENT