കമഴ്ന്നുകിടന്ന യുവാവിന്റെ മുടി പൊക്കി നോക്കി, കടുവയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവ്, വീഡിയോ കാണാം

Sruthi January 27, 2020

കടുവയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളാണ് വൈറലായത്. മഹാരാഷ്ട്രയിലാണ് സംഭവം. കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശവമായി കിടന്ന യുവാവിന്റെ കഥ കേട്ടിട്ടുണ്ട്. ഇവിടെ സംഭവിച്ചതും സമാനമായത്. ഒരു വയലിലൂടെ കടുവയില്‍ നിന്ന് ഓടിരക്ഷപ്പെടുമ്പോഴാണ് യുവാവ് കാല്‍ തെന്നി വീഴുന്നത്.

മരണഭയത്തില്‍ യുവാവ് ഒരു ശവത്തെ പോലെ കമഴ്ന്നുകിടന്നു. കടുവ അയാള്‍ക്കരികില്‍ ഒരുനിമിഷം ഇരുന്നു. മുടി പൊക്കിനോക്കി. പിന്നീട് ദൈവ ഭാഗ്യം കടുവ ദൂരേക്ക് ഓടി മറയുന്നതാണ് വീഡിയോയിലൂള്ളത്. മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലാണ് സംഭവം.

കടുവയെ കണ്ട ഗ്രാമവാസികള്‍ ഇതിനുപിന്നാലെ പോകുകയായിരുന്നു. ഹൃദയം നിന്നുപോകുന്നു നിമിഷമാണ് കടന്നുപോയത്. കലല്ുകള്‍ എറിഞ്ഞുകൊണ്ട് ആളുകള്‍ കടുവയെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ച് അമറികൊണ്ടാണ് കടുവ ഓടിയടുത്തത്.

Tags:
Read more about:
RELATED POSTS
EDITORS PICK