‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’:അറിയാം നെല്ലിക്കയിലെ ആരോഗ്യ ഗുണങ്ങള്‍

Harsha January 27, 2020

‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും.’ പണ്ടുള്ളവര്‍ പറയുന്ന ഈ പഴഞ്ചൊല്ലില്‍ പലതുണ്ട് കാര്യം.എന്താണെന്നല്ലേ..എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാണ് നെല്ലിക്കയ്ക്ക്. വിവിധ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാനായി വളരെ പണ്ട് തൊട്ടേ ആയുര്‍വേദത്തില്‍ ഉപയോഗിച്ച് വരുന്ന പ്രകൃതിദത്തമായ ഔഷധ മരുന്നുകളില്‍ ഒന്നാണ് നെല്ലിക്ക.

കണ്ണിനും തൊലിക്കും മുടിക്കും എല്ലിനും എന്നുവേണ്ട പലവിധ ആരോഗ്യഗുണങ്ങളാണ് നെല്ലിക്കക്കുള്ളത്.ദിവസവും ഒരു നെല്ലിക്കയെങ്കിലും കഴിച്ചു നോക്കു.അതും പച്ചയ്ക്ക്.അറിയാം മാറ്റങ്ങള്‍.

1.പ്രമേഹം നിയന്ത്രിക്കുന്നു

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണെന്ന് 2004-ല്‍ ഫുഡ് ആന്‍ഡ് ഫങ്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാന്‍ സാധ്യതയുള്ള ഹൃദയരോഗങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.

2.കാന്‍സറിനെ പ്രതിരോധിക്കുന്നു

കാന്‍സറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.

3.വായിലെ അള്‍സര്‍ തടയാം

വായിലുണ്ടാകുന്ന അള്‍സര്‍പോലുള്ള രോഗങ്ങളെ തടയാന്‍ ഒരു ഉത്തമ പ്രതിവിധിയാണ് നെല്ലിക്ക.

4.മുടി കരുത്തോടെ വളരും

നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും മുടിയിഴകള്‍ക്ക് ബലവും കരുത്തും നല്‍കുന്നു.ഇത് മുടി കൊഴിച്ചില്‍, നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാര്‍ഗമാണ്.കൂടാതെ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക്ക്ക് കഴിയുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK