യുഎഇയില്‍ ഇനി വേനലിലും മഴ :കൃത്രിമ മഴ മേഘങ്ങള്‍ സൃഷ്ടിക്കും

Harsha January 27, 2020

വേനലില്‍ യുഎഇ ഇനി ചുട്ടു പൊള്ളില്ല.വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ.

പരമ്പരാഗത രാസപദാര്‍ത്ഥങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക.

നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇത് പാഴാകാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്

മേഘങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശാസ്ത്രസംഘം 12 വ്യോമദൗത്യം നടത്തി കഴിഞ്ഞു. ഗവേഷണങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ ആശാവഹമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂൺജസ് പറഞ്ഞു. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചിലമേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഗവേഷണം പുരോഗമിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT