ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍:ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

Harsha January 30, 2020

ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജര്‍,മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്)- 85, മാനേജര്‍ (ക്രെഡിറ്റ് – 15, സെക്യൂരിറ്റി – 15, ഫോറെക്സ് – 10), മാനേജര്‍ (ലീഗല്‍-2, ഡീലര്‍-5, റിസ്‌ക് മാനേജ്മെന്റ്-5), സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്-1) എന്നിങ്ങനെയാണ് ഒഴിവുകള്‍.

600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ. www.indianbank.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

Tags: ,
Read more about:
EDITORS PICK