മൂന്ന് സെക്കന്റ് കൊണ്ട് 100 കിമി വേഗത:വാഹന പ്രേമികള്‍ക്ക് ഹരം പകരാന്‍ ലംബോര്‍ഗിനിയുടെ പുത്തന്‍ മോഡല്‍

Harsha January 30, 2020

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ നിരത്തുകളിലെക്കെത്തുന്നു. ഹുറാകാന്‍ ഇവോ ഓള്‍-വീല്‍-ഡ്രൈവിനും ഇവോ സ്‌പൈഡറിനും ശേഷം ഹുറാകാന്‍ ഇവോ ശ്രേണിയിലെ മൂന്നാമന്‍, ഹുറാകാന്‍ ഇവോ റിയര്‍ വീല്‍ ഡ്രൈവ് നെയാണ് ലംബോര്‍ഗിനി ഇന്ത്യയിലവതരിപ്പിച്ചത്.

3.22 കോടി രൂപയാണ് ഈ മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഓള്‍ വീല്‍ ഡ്രൈവ് ഇവോയിക്കും ഇവോ സ്പൈഡറിനുമൊപ്പമായിരിക്കും ഈ വാഹനവും വില്‍പ്പനയ്ക്കെത്തുക. 325 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ സാധിക്കുന്ന ഹുറാക്കൻ ഇവോ RWD-യ്ക്ക് 3.3 സെക്കന്റ് മാത്രം മതി 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ എന്നതാണ് പ്രധാന ആകര്‍ഷണം

ഇവോയുടെ പുതിയ പതിപ്പ് എന്ന് ഈ വാഹനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, പുതിയ ഡ്രൈവിങ്ങ് അനുഭവം പകരാന്‍ കഴിയുന്ന മാറ്റങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. പെര്‍ഫോമെന്‍സ് ട്രാക്ഷന്‍ കണ്‍ട്രോളാണ് ഇതില്‍ പ്രധാനം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.

വ്യത്യസ്തമായ ഫ്രണ്ട് സ്പ്ലിറ്റര്‍, എയര്‍ ഇന്‍ടെയ്ക്ക്, റീഡിസൈന്‍ ചെയ്ത റിയര്‍ ഡിഫ്യൂസര്‍ എന്നിവയാണ് ലുക്കില്‍ വന്ന പുതിയ മാറ്റങ്ങള്‍. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുണ്ട്. ക്ലൈമെറ്റ് കണ്‍ട്രോള്‍ മുതല്‍ അഡ്വാന്‍സ്ഡ് വോയ്‌സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: ,
Read more about:
EDITORS PICK