പേരയ്ക്ക ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍ പറയുന്നു, എന്തുകൊണ്ട്?

Sruthi January 30, 2020

നാട്ടിന്‍പുറങ്ങളില്‍ വളരെ സുലഭമായി കാണുന്ന ഹെല്‍ത്തി പഴമാണ് പേരയ്ക്ക. വിറ്റാമിന്‍ സി കൂടിയതോതില്‍ അടങ്ങിയ പേരയ്ക്കയെ നിസാരമായി കാണേണ്ട. വിലകൂടി മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളെക്കാള്‍ ഹെല്‍ത്തിയാണ് പേരയ്ക്ക. ആന്റിയോക്‌സിഡന്റ്‌സ്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

എല്ലാദിവസവും രാവിലെ പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളും നിങ്ങളുടെ ശരീരത്തിന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയത്തിന്റെ ആരോഗ്യം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ കൂടാതെ തടികുറയ്ക്കാം. പേരയ്ക്ക കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങളുടെ ഒരു ദിവസത്തെ എനര്‍ജിയും കൂടുതലായിരിക്കും.

ആന്റിയോക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ നിങ്ങളുടെ തൊലിക്ക് തിളക്കം വരികയും കേടായ കോശങ്ങളെ മാറ്റുകയും ചെയ്യുന്നു. ചിലതരം ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കാതെ നോക്കാനും പേരയ്ക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രമേഹമുള്ളവരും പേരയ്ക്ക കഴിക്കണം. ഫൈബര്‍ അടങ്ങിയ പേരയ്ക്ക നിങ്ങള്‍ ഡയറ്റിനെ മികച്ചതാക്കും. പേരയ്ക്കയുടെ ഇലയും ഔഷധമാണ്. പേരയ്ക്കാ ഇല ഇട്ട ചായ മികച്ചതാണ്. ചമ്മന്തിയും ഉണ്ടാക്കാം.

Read more about:
RELATED POSTS
EDITORS PICK