രാജാവിനെ പോലെയും യാചകനെ പോലെയും കഴിക്കൂ.. :അറിയണം ഈ കാര്യങ്ങള്‍

Harsha January 31, 2020

പണ്ടുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നായിരുന്നു പ്രഭാതഭക്ഷണം രാജാവിനെ പോലെയും ഉച്ചഭക്ഷണം മന്ത്രിയെ പോലെയും രാത്രിഭക്ഷണം ഭിക്ഷക്കാരനെപ്പോലെയും കഴിക്കണം എന്നത്. ഇത് വെറുമൊരു പഴമൊഴിയല്ല.

നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം രാവിലെയാണ് കഴിക്കേണ്ടത്. നീണ്ട ഉറക്കത്തിന് ശേഷമാണ് പ്രഭാത ഭക്ഷണം കഴിക്കേണ്ടത് എന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കമെന്ന് ആളുകള്‍ പറയുന്നത്. ഇത്തരത്തില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ പലതരത്തിലുള്ള രോഗങ്ങള്‍ കണ്ടു വരുന്നു. ഇത് ഭാവിയില്‍ നിങ്ങളെ പല രോഗങ്ങള്‍ക്കും അടിമയാക്കും.

അതേസമയം രാത്രിഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയുമാണ്.രാത്രിയില്‍ ശരീരം വിശ്രമത്തിത്തില്‍ ആയിരിക്കുന്നതുകൊണ്ടു ദഹനം ശരിയായ രീതിയില്‍ നടക്കില്ല.ഈ സമയം അമിത ഭക്ഷണം അകത്തു ചെല്ലുമ്പോള്‍ ശരീരത്തിന് വേണ്ട വിശ്രമവും ലഭിക്കാതെവരും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എട്ട് മണിയോടെ ഭക്ഷണം കഴിച്ചിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് അവരുടെ നിര്‍ദേശം. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം ദഹിക്കാന്‍ ആവശ്യമായ സമയം ഉറക്കത്തിന് മുമ്പുതന്നെ ലഭിക്കും.

അത്താഴം പൂര്‍ണമായി ഒഴിവാക്കുന്നത് അസിഡിറ്റി, മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കും.

Tags:
Read more about:
RELATED POSTS
EDITORS PICK