കൊറോണ:ഭീതി മുതലെടുത്ത് സൈബര്‍ ഹാക്കര്‍മാര്‍,കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം

Harsha January 31, 2020

കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെപ്പറ്റിയുള്ള വിവരങ്ങളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേരങ്ങള്‍ അയച്ചാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്്തു.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ നിരീക്ഷക സംഘമാണ് വൈറസ് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. എംപി4,പിഡിഎഫ് ഫയലുകളായാണ് വൈറസുകള്‍ കടത്തിവിടുന്നത്.

കമ്പ്യൂട്ടറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഈ വൈറസുകള്‍ ചോര്‍ത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്ഏതാനും കമ്പ്യൂട്ടറുകളിലാണ് നിലവില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

Read more about:
RELATED POSTS
EDITORS PICK