അഞ്ഞൂറാനായി ലയണല്‍ മെസി :സ്പാനിഷ് ഫുട്‌ബോളില്‍ 500 വിജയം തികച്ച് താരം

Harsha February 1, 2020

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് ബുക്കിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി.സ്പാനിഷ് ഫുട്‌ബോളില്‍ 500 വിജയങ്ങള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന് നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്.

കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ മത്സരത്തില്‍ ബാര്‍സ 5-0ന് ലെഗാനെസിനെ തോല്‍പിച്ചതോടെയാണ് 500 വിജയങ്ങള്‍ പൂര്‍ത്തിയായത്.മത്സരത്തില്‍ മെസി രണ്ട് ഗോളും നേടി.

സ്പാനിഷ് ക്ലബ് മത്സരങ്ങളിലെ 710 മത്സരങ്ങളിലാണ് മെസ്സി 500 വിജയങ്ങള്‍ തികച്ചത്. എല്ലാം ബാര്‍സിലോന ജഴ്സിയില്‍ തന്നെ. ബാര്‍സയ്ക്കായി ഇതുവരെ 622 ഗോളുകള്‍ നേടിയ മെസ്സിയുടെ പേരില്‍ 241 ഗോള്‍ അസിസ്റ്റുകളുമുണ്ട്. ഈ സീസണില്‍ ഇതുവരെ 33 കളികളില്‍ 24 ഗോളുകള്‍ മെസ്സി നേടിക്കഴിഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു തവണയും കോപ്പ ഡെല്‍ റെ കിരീടം ബാര്‍സയ്ക്കായിരുന്നു.

Read more about:
RELATED POSTS
EDITORS PICK