സഞ്ജുവിന്റെ പറന്നുള്ള പ്രകടനം: സ്‌ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര

Sruthi February 3, 2020

ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ കളിയില്‍ താരമായി മലയാളി താരം സഞ്ജു സാംസണ്‍. മത്സരത്തിലെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനത്തിന്റെ ചിത്രം സ്‌ക്രീന്‍സേവറാക്കിയ ആനന്ദ് മഹീന്ദ്രയ്ക്ക് സഞ്ജു നന്ദി പറഞ്ഞു.

ആളുകള്‍ക്ക് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് പതിവാക്കിയ ആളാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഞായറാഴ്ച നടന്ന ഇന്ത്യ – ന്യൂസീലന്‍ഡ് മത്സരത്തിനിടെ റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജുവിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സഞ്ജുവിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആനന്ദ് മഹീന്ദ്ര, ഈ ആഴ്ച തന്റെ സ്‌ക്രീന്‍ സേവര്‍ ഇതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തത്. ആര്‍ക്കും ഈ ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെയാണ് ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സഞ്ജു രംഗത്തെത്തിയത്.

Read more about:
RELATED POSTS
EDITORS PICK