ചായ വിറ്റ കാശുകൊണ്ട് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുളള ദമ്പതികള്‍,ഏവര്‍ക്കും പ്രചോദനമാണിവര്‍:വിജയനെയും ഭാര്യ മോഹനയെയും വീട്ടിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

Harsha February 3, 2020

സഞ്ചാരിക്കളായ ബാലാജി (കെ ആര്‍ വിജയന്‍) എന്ന ചായക്കടക്കാരനും അദ്ദേഹത്തിന്റെ ഭാര്യ മോഹനയും എല്ലാവര്‍ക്കും പരിചിതരാ ണ് .കൊച്ചി ഗാന്ധി നഗറിലെ ചായക്കടയിലെ വരുമാനത്തില്‍നിന്നു പണം സ്വരുക്കൂട്ടിവച്ച് 25 ഓളം വിദേശരാജ്യങ്ങള്‍ ഇവര്‍ കണ്ടു തീര്‍ത്തു.

ഇപ്പോഴിതാ ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ ആ ദമ്പതിമരെ വീട്ടിലേക്കു ക്ഷണിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.അവര്‍ക്കൊപ്പം ഒരു ദിനം ചെലവഴിക്കാനായതിന്റെ സന്തോഷം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചു.

‘അതിശയിപ്പിക്കും ഈ ദമ്പതിമാര്‍.. വിജയനും മോഹന വിജയനും. തങ്ങളുടെ പരിമിതികളെ മുഴുവന്‍ മറികടന്ന് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുളളവര്‍.. അതും കൊച്ചി ഗാന്ധി നഗറിലെ ശ്രീ ബാലാജി എന്ന ചെറിയൊരു കോഫി ഹൗസ് നടത്തിയിട്ട്.. ഇവരെ വീട്ടിലേക്ക് വിളിക്കാനായതിലാണ് എനിക്കിന്ന് ആനന്ദം… ഇവരെനിക്കായി ഭക്ഷണവുമായാണ് വന്നിരിക്കുന്നത്.. ഏവര്‍ക്കും പ്രചോദനമാണ് ഇവര്‍..’ അവര്‍ക്കൊപ്പമുള്ള ചിത്രവും ലാല്‍ പങ്കുവെച്ചു.

Read more about:
RELATED POSTS
EDITORS PICK