കന്നി സെഞ്ച്വറിയുമായി അയ്യര്‍,അര്‍ദ്ധ സെഞ്ച്വറിയുമായി രാഹുല്‍: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്‌

Harsha February 5, 2020

ന്യൂസിലന്റിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്.ഏകദിനത്തിലെ കന്നി സെഞ്ച്വറിയുമായി ശ്രേയസ് അയ്യറാണ് കളിയിലെ താരം.101 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതമാണ് അയ്യര്‍ കന്നി ഏകദിന സെഞ്ചുറി കുറിച്ചത്.

അര്‍ധസെഞ്ചുറി കുറിച്ച ലോകേഷ് രാഹുലും ക്ഷമയോടെ ക്രീസില്‍ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയുെട അര്‍ധസെഞ്ചുറിയും കൂടി ചേരുമ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടു. 44 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

3 ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. ടോസ് നേടിയ കീവീസ് നായകന്‍ ടോം ലാഥം ഇന്ത്യെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK