ബൈക്കിന്റെ രൂപസാദൃശ്യമുള്ള എസ്എക്‌സ്ആര്‍ 160

Sruthi February 6, 2020

സുസുക്കിയുടെ പുതിയ മോഡല്‍ ഇരുചക്രവാഹനം എത്തി. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയോജിയോ അപ്രീലിയയുടെ പുതിയ എസ്എക്‌സ്ആര്‍ 160 ആകര്‍ഷകമാകുന്നു.

ദൈനംദിന യാത്രകള്‍ക്കൊപ്പം ദൂരെയാത്രകള്‍ക്കും ഇണങ്ങുവിധം വലിയ ബോഡിയും മികച്ച സീറ്റുകളും മറ്റുമായി അപ്രീലിയയുടെ മാക്‌സി സ്‌കൂട്ടര്‍ ഡിസൈനില്‍ത്തന്നെയാണ് എസ്എക്‌സ്ആര്‍ 160യും എത്തുന്നത്. ബൈക്കിന്റെ രൂപസാദൃശ്യം തോന്നാം. നീളം കൂടിയ വിന്‍ഡ് സ്‌ക്രീനും മികച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ്ല്‍ കണ്‍സോളും വാഹനത്തിലുണ്ട്.

എല്‍ഇഡി ഹെഡ് ലാംപുകളും ടെലസ്‌കോപിക് ഫോര്‍കും മോണോഷാക്ക് യൂണിറ്റും നല്‍കിയിരിക്കുന്നു. 160 സിസി, ട്രിപ്പിള്‍ വാല്‍വ്-സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തിന്റേത്. 5 സ്‌പോക് 12 ഇഞ്ചാണ് വീലുകളാണ് എസ്എക്‌സ്ആര്‍ 160യിലുണ്ടാവുക. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും. നീല , ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളില്‍ വാഹനം നിരത്തിലേക്കെത്തും. ഒരു ലക്ഷത്തിനു മുകളിലായിരിക്കും വാഹനത്തിന്റെ വില.

Read more about:
EDITORS PICK