ഇന്ത്യക്കാരന് കൊറോണ, യുഎഇ ആരോഗ്യവകുപ്പ് പുറത്തുവിട്ടു

Sruthi February 11, 2020

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ രോഗം പിടിപ്പെട്ടവരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് പറയുന്നത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറയുന്നു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷത്തിലായിരുന്നു. അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല. യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊറോണ കേസാണിത്.

യുഎഇയില്‍ കൊറോണയെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീ രോഗവിമുക്തി നേടിയതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: ,
Read more about:
EDITORS PICK