കൊറോണ വൈറസ് : ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു: നിലവിൽ കപ്പലിലെ 174 പേർ രോ​ഗബാധിതർ

arya antony February 12, 2020

ടോക്യോ: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.

രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.

യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.

Read more about:
EDITORS PICK