ഇഡ്‌ലി പതിവാക്കിയാല്‍ തടി കുറയും

Sruthi February 12, 2020

തടി കുറയ്ക്കാന്‍ എന്താണ് പ്രതിവിധി എന്നാണ് പലരും തിരയുന്നത്. ഭക്ഷണം കഴിച്ച് തടി കുറയ്ക്കാനാകില്ലല്ലോ.. ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാം എന്നല്ലേ.. എന്നാല്‍, ഇഡ്‌ലി കഴിച്ച് നിങ്ങള്‍ക്ക് തടി കുറയ്ക്കാം. പ്രാതല്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതില്ല. ആവിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം കലോറി തീരെ കുറഞ്ഞതായിരിക്കും.

ഇഡ്‌ലിയില്‍ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തില്‍ ഇഡ്‌ലിയാണ് തടി കുറയ്ക്കാനുള്ള മികച്ച ഉപാധി. മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ടാണ് ഉത്തമമെന്ന് പറയുന്നത്.

ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതുവഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. കൂടാതെ ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ പിഎച്ച് ലെവല്‍ നിയന്ത്രണവിധേയമാക്കുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK