കത്തിപടര്‍ന്ന തീയില്‍ നിന്നും ഭാര്യയെ രക്ഷിക്കവെ യുവാവിന് 90 ശതമാനം പൊള്ളലേറ്റു

Sruthi February 12, 2020

32 വയസ്സുകാരനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് യുഎഇയില്‍ താമസമാക്കിയ ഇന്ത്യക്കാരന് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. ദുബായിലെ ഫ്ളാറ്റിലാണ് തീ പടര്‍ന്നത്. അനില്‍ നിനാന്‍ ഭാര്യയെ രക്ഷിക്കുകയായിരുന്നു.

എന്നാല്‍, തീ പടര്‍ന്നപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അനിലിന് സാധിച്ചില്ല. അബുദാബിയിലെ മഫ്രാഖ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ് അനില്‍. എല്ലാവരുടെയും പ്രാര്‍ത്ഥിക്കണമെന്നും യുവാവിന്റെ സ്ഥിതി മോശമാണെന്ന് ഡോക്ടര്‍ പറയുന്നു.

ഭാര്യയാ നീനു ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയുടെ ആരോഗ്യം ഭേദമായിട്ടുണ്ട്. 10 ശതമാനേ പൊള്ളലേറ്റിട്ടുള്ളൂ. ഇവര്‍ക്ക് നാല് വയസ്സുള്ള മകനുമുണ്ട്. ഇലക്ട്രിക് ബോക്‌സില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായത്.

Tags: , , ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT