എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നുസ്രത്ത് ഭരൂജ

Sruthi February 12, 2020

വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് അതിനേക്കാള്‍ ഗ്ലാമറായ വേഷം ധരിച്ച് നടി നുസ്രത്ത് ഭരൂജയുടെ മറുപടി. തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. മറ്റുള്ള പ്രതികരണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു. ഫിലിംഫെയര്‍ അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പറ്റില്‍ നുസ്രത്ത് ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിനിടയാക്കിയത്.

അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. അതുകൊണ്ട് ആര്‍ക്ക് എന്തു തോന്നിയാലും അത് പറയാനുള്ള അവകാശമുണ്ട്. അവര്‍ക്ക് അതു പറയാന്‍ അവകശമുള്ളതുപോലെ എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും അവകാശമുണ്ടെന്നും നുസ്രത്ത് വ്യക്തമാക്കി.

പച്ച നിറത്തിലുള്ള ഗൗണാണ് നുസ്രത്ത് ധരിച്ചിരുന്നത്. ഒരു ഭാഗം മുഴുവന്‍ ഓപ്പണായിട്ടുള്ളതാണ് ഡിസൈന്‍. ഇതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

Tags: ,
Read more about:
EDITORS PICK