കൊറോണ വൈറസ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ പുറത്താക്കി

Harsha February 13, 2020

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ പുറത്താക്കി. ഹുബെയുടെ പാര്‍ട്ടി സെക്രട്ടറി ജിയാങ് ചോ ലിയാങിനെയാണ് പുറത്താക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്താതിരുന്നതിനാണ് നടപടി.

അതിനിടെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചൈനീസ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചെന്‍ യിക്‌സിനെ ബീജിങ്ങില്‍നിന്ന് വുഹാനിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60000 കടന്നു. 1,355 പേര്‍ കൊറോണ ബാധിച്ച് ചൈനയില്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ട്.

Tags:
Read more about:
EDITORS PICK