ആപ്പിലേക്ക് അണികളുടെ ഒഴുക്ക്: 24 മണിക്കൂറിനിടെ ചേര്‍ന്നത് 10 ലക്ഷം പേര്‍

Harsha February 13, 2020

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വമ്പിച്ച വിജയത്തിന് ശേഷം 24 മണിക്കൂറിനകം പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് പത്ത് ലക്ഷം പേരെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്. 9871010101 എന്ന നമ്പറില്‍ മിസ്ഡ് കോളടിച്ച് പാര്‍ട്ടിയില്‍ ചേരാമെന്നും ‘ആപ്’ ട്വീറ്റില്‍ പറയുന്നു.

70 അംഗ നിയമസഭയില്‍ 62 സീറ്റിലും വിജയിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും ഡല്‍ഹിയുടെ ഭരണം പിടിച്ചത്. ബി.ജെ.പിയെ എട്ട് സീറ്റിലേക്ക് ചുരുക്കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് സർക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം ഉയർത്തിക്കൊണ്ടാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.

Tags:
Read more about:
RELATED POSTS
EDITORS PICK