‘ആ തകര്‍ച്ച പല പുതിയ കാര്യങ്ങളും പഠിപ്പിച്ചു’പ്രതിസന്ധികളെ നേരിട്ട അനുഭവം പങ്കുവെച്ച് ജോണ്‍

Harsha February 13, 2020

അഭിനയ രംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരദമ്പതികളായ ധന്യാ മേരി വർഗീസും ജോൺ ജേക്കബും. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് കുടുംബസദസ്സുകളുടെ സീതയായി മാറിയ ധന്യയും, അനുരാഗത്തിലൂടെ അഭിയായി എത്തിയിരിക്കുകയാണ് ജോണിയും. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍.

‘‘അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു തിരിച്ചടി ഉണ്ടായി. അതെല്ലാം നേരിട്ട് മുന്നോട്ടു വരികയാണ്. ഞങ്ങളുടെ ബിസിനസ് 10 വർഷമായി വിജയകരമായി പോവുകയായിരുന്നു. ഒരു പ്രൊജക്ട് 15 നില പൂർത്തിയായി. എല്ലാം പൂർണമാകാൻ നിൽക്കുമ്പോഴാണ് പ്രശ്നം ഉണ്ടായത്. അങ്ങനെ സംഭവിച്ചു പോയി.’’

‘‘പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇങ്ങനെയൊരു തകർച്ച കാരണമായി. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പല രീതിയിലായിരിക്കും അത് ഓരോരുത്തരേയും ബാധിക്കുക. സാമ്പത്തിക പ്രശ്നമാണ് താരതമ്യേന അതിൽ ഏറ്റവും ചെറുത്. അതൊക്കെ മറികടന്നു പോകാനുള്ള കരുത്ത് ദൈവകൃപ കൊണ്ട് ലഭിച്ചിട്ടുണ്ട്’’ – ജോൺ പറഞ്ഞു.

Read more about:
EDITORS PICK