മലയാളികള്‍ ബീഫ് കഴിക്കരുത്, സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേഷ്

Sruthi February 13, 2020

മലയാളികള്‍ ബീഫ് ഒഴിവാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ്. ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്നാണ് ജയറാമിന്റെ ആവശ്യം. ബീഫ് വ്യവസായം ആഗോള താപനത്തിന് ഇടയാക്കുന്ന വിപത്താണെന്നും ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്നും ജയറാം രമേഷ് പറയുന്നു.

ബീഫ് കേരളത്തില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ, മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേഷ് പറയുന്നു. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകും.

അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണ്. ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളായിരുന്നു. സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK